തിരുവനന്തപുരം: വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍ ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലിനുള്ളിൽ ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലൈറ്റ് കയറില്‍ കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി തൊഴിലാളികളുടെമേല്‍ പതിക്കുകയായിരുന്നെന്നാണ് വിവരം.