+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞു; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

ന്യൂഡൽഹി: "അദാനി', "രാഹുൽ ഗാന്ധി അയോഗ്യതാ' വിഷയങ്ങളിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. ലോക്സഭയിൽ ഭരണപ്രതിപക്ഷ വാക്പോര് ഉണ്ടായി. സ്പീക്കറുടെ മുഖത്തേക്ക് പ്രതിപക്ഷ എംപിമാർ പേപ്പർ കീറിയെറിഞ്ഞു. ഒരു മ
സ്പീക്കറുടെ മുഖത്തേക്ക് പേപ്പർ കീറിയെറിഞ്ഞു; പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം
ന്യൂഡൽഹി: "അദാനി', "രാഹുൽ ഗാന്ധി അയോഗ്യതാ' വിഷയങ്ങളിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര് ഉണ്ടായി.

സ്പീക്കറുടെ മുഖത്തേക്ക് പ്രതിപക്ഷ എംപിമാർ പേപ്പർ കീറിയെറിഞ്ഞു. ഒരു മിനിറ്റ് മാത്രമാണ് സഭ സമ്മേളിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടുവരെ സഭ പിരിഞ്ഞിരിക്കുകയാണ്.

കറുത്ത വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ ഇന്നും സഭയിൽ എത്തിയത്. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ അറിയിച്ചിരുന്നു.

ജെപിസി അന്വേഷണമെന്ന ആവശ്യമുയർത്തി രാജ്യസഭയിലും പ്രതിപക്ഷം ബഹളംവച്ചു. ഉച്ചകഴിഞ്ഞ് രണ്ടുവരെ രാജ്യസഭയും നിർത്തിവച്ചിരിക്കുകയാണ്.
More in Latest News :