ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്ക് കൂട്ടി. 2022-2023 വര്‍ഷം 8.15 ശതമാനം പലിശ ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 0.05 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്.
ഡല്‍ഹിയില്‍ ചേര്‍ന്ന എപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. കേന്ദ്ര ധനകാര്യവകുപ്പ് ഇത് അംഗീകരിക്കുന്ന മുറയ്ക്ക് നിരക്ക് പ്രാബല്യത്തില്‍ വരും.
40 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് നേരിയ വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.