തൃശൂര്‍: മദ്യം പിടികൂടിയ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുകയും പിടിച്ചെടുത്ത മദ്യം പങ്കുവയ്ക്കുകയും ചെയ്തെന്ന പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.വി.ജയപ്രകാശ്, പ്രിവന്റീവ് ഓഫിസര്‍മാരായ ടി.എസ്.സജി, പി.എ. ഹരിദാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തില്‍ രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാരെയും ഒരു വനിത സിവില്‍ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനുമയക്കും. പി.ഇ. അനീസ് മുഹമ്മദ്, കെ.ശരത്, എന്‍.കെ.സിജ എന്നിവരെയാണ് പരിശീലനത്തിന് അയക്കുന്നത്.
ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് സംഭവം. മേലധികാരികള്‍ക്ക് വിവരം നല്‍കിയെന്ന സംശയത്തില്‍ ഇന്‍സ്പെക്ടര്‍ സഹപ്രവര്‍ത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.