+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2024 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല​സ​ഖ്യ​മി​ല്ല: സീ​താ​റാം യെ​ച്ചൂ​രി

ന്യൂ​ഡ​ൽ​ഹി: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല സ​ഖ്യ​മി​ല്ലെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക്
2024 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല​സ​ഖ്യ​മി​ല്ല: സീ​താ​റാം യെ​ച്ചൂ​രി
ന്യൂ​ഡ​ൽ​ഹി: 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല സ​ഖ്യ​മി​ല്ലെ​ന്നു സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. സം​സ്ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ചാ​കും സ​ഖ്യ​ങ്ങ​ള്‍. കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​കും മ​ത്സ​ര​മെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധിയെ അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ രൂ​പ​പ്പെ​ട്ട പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നാ​ണ് യെ​ച്ചൂ​രി​യു​ടെ മ​റു​പ​ടി.

രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​നെ അ​പ​ല​പി​ക്കു​ന്നു. അ​ദാ​നി വി​ഷ​യ​ത്തി​ല്‍ ഉ​ട​ന്‍ ജെ​പി​സി അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ന്‍ വൈ​കു​ന്ന​തു സ​ര്‍​ക്കാ​രി​ന് എ​ന്തോ മ​റ​യ്ക്കാ​ന്‍ ഉ​ള്ള​തി​ന്‍റെ സൂ​ച​ന​യാ​ണ്.

ആ​ന്ധ്രാ പ്ര​ദേ​ശി​ല്‍ സി​പി​എ​മ്മി​ല്‍ ഉ​ള്‍​പാ​ര്‍​ട്ടി പ്ര​ശ്ന​ങ്ങ​ളു​ണ്ട്. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ പി​ബി നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :