+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​ന്ന്
യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; പ്ര​വ​ര്‍​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നീക്കി
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പാ​ര്‍​ല​മെ​ന്‍റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ നി​ന്ന് പാ​ര്‍​ല​മെ​ന്‍റി​ലേ​യ്ക്കാ​യി​രു​ന്നു മാ​ര്‍​ച്ച്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ബി.​വി.​ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന മാ​ര്‍​ച്ച് ജ​ന്ത​ര്‍ മ​ന്ത​റി​ന്‍റെ ഗെ​യി​റ്റി​ന് സ​മീ​പ​ത്തു​വ​ച്ച് ത​ന്നെ ഡ​ല്‍​ഹി പോ​ലീ​സും കേ​ന്ദ്ര​സേ​ന​യും ചേ​ര്‍​ന്ന് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് പോ​കാ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ്ര​തീ​കാ​ത്മ​ക​മാ​യി പ​ണം നി​റ​ച്ച പെ​ട്ടി​ക​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ലേ​യ്ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ഒ​രു പ്ര​തി​ഷേ​ധം പോ​ലും പാ​ടി​ല്ലെ​ന്ന ത​ര​ത്തി​ല്‍ പൂ​ര്‍​ണ​മാ​യ സ്വേ​ച്ഛാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചു. ഇ​ത് രാ​ഹു​ലി​ന് വേ​ണ്ടി മാ​ത്രം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​മ​ല്ല, ഭ​ര​ണ​കൂ​ട​ത്തോ​ട് വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ​ബ്ദ​ത്തി​ന് വേ​ണ്ടി ന​ട​ത്തു​ന്ന പോ​രാ​ട്ട​മാ​ണ്.

മോ​ദി​യും സം​ഘ​വും ക​ല്‍​പി​ക്കു​ന്ന അ​യോ​ഗ്യ​ത​യാ​ണ് രാ​ഹു​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ യോ​ഗ്യ​ത​യെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.
More in Latest News :