+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​പി​ക്കോ റി​സോ​ര്‍​ട്ടി​ല്‍ സ​ര്‍​ക്കാ​രി​നാ​ശ്വാ​സം; കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി തു​ട​രി​ല്ല

ന്യൂ​ഡ​ല്‍​ഹി: ആ​ല​പ്പു​ഴ​യി​ലെ കാ​പി​ക്കോ റി​സോ​ര്‍​ട്ട് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോ​ട​തി​യ​ല​ക്ഷ്യ
കാ​പി​ക്കോ റി​സോ​ര്‍​ട്ടി​ല്‍ സ​ര്‍​ക്കാ​രി​നാ​ശ്വാ​സം; കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി തു​ട​രി​ല്ല
ന്യൂ​ഡ​ല്‍​ഹി: ആ​ല​പ്പു​ഴ​യി​ലെ കാ​പി​ക്കോ റി​സോ​ര്‍​ട്ട് പൊ​ളി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി തു​ട​രി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി.

പൊ​ളി​ക്ക​ല്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്ന സ​ര്‍​ക്കാ​ര്‍ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് തീരുമാനം.

നേരത്തെ, ഈ ​മാ​സം 28 ന​കം റി​സോ​ര്‍​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ മു​ഴു​വ​ന്‍ പൊ​ളി​ക്ക​ണം എ​ന്നാ​യി​രു​ന്നു സു​പ്രീം​ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്ന​ത്. നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക​കം മു​ഴു​വ​ൻ കെ​ട്ടി​ട​വും പൊ​ളി​ച്ചി​ല്ലെ​ങ്കി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യിരുന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 15ന് ​പൊ​ളി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെങ്കിലും ഇ​തുവരെ പൊ​ളി​ച്ച് നീ​ക്കാനായത് 55ൽ 54 വി​ല്ല​ക​ളാ​ണ്.
More in Latest News :