കൊച്ചി: കേരളീയ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ധീരതയോടെ കാന്‍സറിനെ വെല്ലുവിളിച്ച് ജീവിച്ച്, രാജ്യത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് വലിയ സന്ദേശം നല്കിയ നടനായിരുന്നു അദ്ദേഹം.
പോസിറ്റീവ് എനര്‍ജി എങ്ങനെ രൂപപ്പെടുത്താം എന്നതിന് ഇന്നസെന്റിന്റെ വരികളും നര്‍മ്മത്തില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ രചനകളും വളരെയേറെ ശ്രദ്ദേയമായിരുന്നെന്നും ഗോവിന്ദന് പറഞ്ഞു.
ഞായറാഴ്ച രാത്രി 10.30ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഇന്ന് രാവിലെ എട്ട് മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവയ്ക്കും. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും.