+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ല്‍​ക്കി​സ് ബാ​നു കേ​സ്: പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രാ​യ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി: ബി​ല്‍​ക്കി​സ് ബാ​നു​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രാ​യ ഹ​ര്‍​ജി സു​പീം ​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും.
ബി​ല്‍​ക്കി​സ് ബാ​നു കേ​സ്: പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രാ​യ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും
ന്യൂ​ഡ​ല്‍​ഹി: ബി​ല്‍​ക്കി​സ് ബാ​നു​ക്കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട 11 പ്ര​തി​ക​ളെ വി​ട്ട​യ​ച്ച​തി​നെ​തി​രാ​യ ഹ​ര്‍​ജി സു​പീം ​കോ​ട​തി​യു​ടെ പ്ര​ത്യേ​ക ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫ്, ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്‌​ന​ എന്നിവരടങ്ങുന്ന ബെ​ഞ്ചാ​ണ് കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ക.

2002-ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​കാ​ല​ത്ത് ഗ​ര്‍​ഭി​ണി​യാ​യ ബി​ല്‍​ക്കി​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും മൂ​ന്നു വ​യ​സുള്ള മ​ക​ളു​ള്‍​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്‌​തെ​ന്നു​മാ​ണ് കേ​സ്.

പ്ര​തി​ക​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം മോ​ച​നം​തേ​ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രി​നോ​ട് വി​ഷ​യം പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ബി​ല്‍​ക്കീ​സ് ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി ത​ള്ളി.

സു​പ്രീം കോ​ട​തി വി​ഷ​യം പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പ​റ​ഞ്ഞ​തി​ന്‍​പ്ര​കാ​രം ര​ണ്ടു​മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ പ്ര​തി​ക​ളെ​യും വി​ട്ട​യ​ക്കാ​ന്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 15ന് 11 ​പ്ര​തി​ക​ളെ​യും മോ​ചി​പ്പി​ച്ചു.

ജ​യി​ലി​ലെ ന​ല്ല ന​ട​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ക​ളെ മോ​ചി​ത​രാ​ക്കി​യ​തെ​ന്നാ​ണ് ഗുജറാത്ത് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. പ്രതികൾ 14 വർഷം തടവ് അനുഭവിച്ചെന്നും സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു.
More in Latest News :