+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ണ​ക​ ഗുണം പ​ഠി​പ്പി​ക്കാ​ത്തത് വി. മുരളീധരന്‍റെ കുറ്റപ്പെടുത്തലിന് കാരണം: വി. ശിവൻകുട്ടി

തിരുവനന്തപുരം: ചാ​ണ​ക​ത്തെക്കുറിച്ച് പ​ഠി​പ്പി​ക്കാ​ത്ത​താ​ണോ കേ​ര​ള വി​ദ്യാ​ഭ്യാ​സത്തെ കു​റ്റം പ​റ​യാ​ൻ കേ​ന്ദ്ര മ​ന്ത്രി വി.മു​ര​ളീ​ധ​ര​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻക
ചാ​ണ​ക​ ഗുണം പ​ഠി​പ്പി​ക്കാ​ത്തത് വി. മുരളീധരന്‍റെ കുറ്റപ്പെടുത്തലിന് കാരണം: വി. ശിവൻകുട്ടി
തിരുവനന്തപുരം: ചാ​ണ​ക​ത്തെക്കുറിച്ച് പ​ഠി​പ്പി​ക്കാ​ത്ത​താ​ണോ കേ​ര​ള വി​ദ്യാ​ഭ്യാ​സത്തെ കു​റ്റം പ​റ​യാ​ൻ കേ​ന്ദ്ര മ​ന്ത്രി വി.മു​ര​ളീ​ധ​ര​നെ പ്രേ​രി​പ്പി​ക്കു​ന്ന​തെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന എ​ന്ത് അ​ടി​സ്ഥാ​ നത്തിലാണെന്നും ശിവൻകുട്ടി ചോദിച്ചു.

കേ​ര​ള​ത്തെ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ വി​മ​ർ​ശി​ക്കു​ക എ​ന്ന​ത് കേ​ന്ദ്ര മ​ന്ത്രി ​മു​ര​ളീ​ധ​ര​ൻ ശീ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ നേ​ട്ട​ങ്ങ​ളെ കേ​ന്ദ്ര മ​ന്ത്രി കാ​ണു​ന്നി​ല്ലെന്ന് ന​ടി​ക്കു​ക​യാ​ണ്. എ​ന്തി​നും കേ​ര​ള​ത്തെ കു​റ്റം പ​റ​യു​ന്ന ​മു​ര​ളീ​ധ​ര​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ റി​പ്പോ​ർ​ട്ട് എ​ങ്കി​ലും പ​ഠി​ക്ക​ണം. ബി​ജെ​പി കേ​ര​ള​ ത്തി​ൽ പ​ച്ച പി​ടി​ക്കാ​ത്ത​ത് കേ​ര​ളത്തിന്‍റെ വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ ഗു​ണ​മാ​ണെന്നും മന്ത്രി പറഞ്ഞു.
More in Latest News :