+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ

ബം​ഗ​ളൂ​രു: മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളൊ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ത്ത​രം ച​ട്ട​ങ്ങ​ളൊ​ന്നും നി
മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് അ​മി​ത് ഷാ
ബം​ഗ​ളൂ​രു: മ​തം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളൊ​ന്നും ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​ഇ​ത്ത​രം ച​ട്ട​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സ് മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണം അ​നു​വ​ദി​ച്ചെ​ന്നും ഷാ ​പ​റ​ഞ്ഞു. ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മു​സ്ലിം വി​ഭാ​ഗ​ത്തി​ന് മുൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച നാ​ല് ശ​ത​മാ​നം ഒ​ബി​സി സം​വ​ര​ണം എ​ടു​ത്തു​ക​ള​ഞ്ഞ ന​ട​പ​ടി​യെ​യും ഷാ ​ന്യാ​യീ​ക​രി​ച്ചു.

പ്രീ​ണ​ന​ത്തി​നാ​യി ന​ൽ​കി​യ ഈ ​നാ​ല് ശ​ത​മാ​നം സം​വ​ര​ണം റ​ദ്ദാ​ക്കി വൊ​ക്ക​ലി​ഗ, ലിം​ഗാ​യ​ത്ത് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബി​ജെ​പി ന​ൽ​കി. മു​സ്ലിം വി​ഭാ​ഗ​ത്തി​നു​ള്ള സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ലു​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ക​ർ​ണാ​ട​ക ന​ഗ​ര​മാ​യ ബി​ദാ​റി​ലെ പൊ​തു​പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഷാ ​ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.
More in Latest News :