+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. ആളപായമില്ല. പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.മൂന
നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. ആളപായമില്ല. പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്‍റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

മൂന്നുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് പരിക്കേറ്റു. റൺവേയുടെ പുറത്ത് അഞ്ചുമീറ്റർ അകലെയാണ് ഹെലികോപ്റ്റർ വീണത്. ഇതേ തുടർന്ന് റൺവേ താത്കാലികമായി അടച്ചു. ഹെലികോപ്റ്റർ നീക്കിയശേഷം റൺവേ തുറക്കുമെന്ന് വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
More in Latest News :