+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അയോഗ്യനാക്കപ്പെട്ട എംപി': ട്വിറ്ററിൽ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി

ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്‍റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്ന് കൂടിയാണ് ര
ന്യൂഡൽഹി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിൽ തന്‍റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്ന് കൂടിയാണ് രാഹുൽ കൂട്ടിച്ചേർത്തത്.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ കോൺഗ്രസ് സംഘടിപ്പിക്കുന്ന രാജ്ഘട്ട് സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും പിന്നീട് നടത്താൻ ഡൽഹി പോലീസ് അനുമതി നൽകുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതിനെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധമാണ് നടത്തുന്നത്. ഡൽഹിയിൽ കൂറ്റൻ റാലി നടത്താനും ആലോചനയുണ്ട്. സംസ്ഥാന തലങ്ങളിൽ ഗാന്ധി പ്രതിമയ്ക്ക് സമീപനം സത്യഗ്രഹം നടത്താനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.
More in Latest News :