+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബെ​യ​ർ​സ്റ്റോ​യ്ക്ക് പ​ക​രം ഷോ​ർ​ട്ടി​നെ ഇ​റ​ക്കാ​ൻ കിം​ഗ്സ്

മൊ​ഹാ​ലി: പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി​യ ഇം​ഗ്ലി​ഷ് താ​രം ജോ​ണി ബെ​യ​ർ​സ്റ്റോ​യ്ക്ക് പ​ക​രം ഓ​സീ​സ് യു​വ​താ​രം മാ​ത്യു ഷോ​ർ​ട്ടി​നെ രം​ഗ​ത്തി​റ​ക്കാ​ൻ പ​ഞ്ചാ​ബ് കിം​ഗ്സ
ബെ​യ​ർ​സ്റ്റോ​യ്ക്ക് പ​ക​രം ഷോ​ർ​ട്ടി​നെ ഇ​റ​ക്കാ​ൻ കിം​ഗ്സ്
മൊ​ഹാ​ലി: പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി​യ ഇം​ഗ്ലി​ഷ് താ​രം ജോ​ണി ബെ​യ​ർ​സ്റ്റോ​യ്ക്ക് പ​ക​രം ഓ​സീ​സ് യു​വ​താ​രം മാ​ത്യു ഷോ​ർ​ട്ടി​നെ രം​ഗ​ത്തി​റ​ക്കാ​ൻ പ​ഞ്ചാ​ബ് കിം​ഗ്സ്.

ഓ​സീ​സ് ദേ​ശീ​യ കു​പ്പാ​യ​ത്തി​ൽ ഇ​തു​വ​രെ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ബി​ഗ് ബാ​ഷ് ലീ​ഗി​ലെ മി​ക​ച്ച പ്ര​ക​ട​നം കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് ഷോ​ർ​ട്ട്. അ​ഡ്‌​ലെ​യ്ഡ് സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ താ​ര​മാ​യ ഷോ​ർ​ട്ട് 458 റ​ൺ​സാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

35.23 ശ​രാ​ശ​രി​യി​ൽ റ​ൺ​സ് നേ​ടി​യ ഷോ​ർ​ട്ട് ടൂ​ർ​ണ​മെ​ന്‍റി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 7.13 എ​ക്കോ​ണ​മി നി​ര​ക്കി​ൽ 11 വി​ക്ക​റ്റു​ക​ളും താരം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഹൊ​ബാ​ർ​ട്ട് ഹ​റി​ക്കേ​ൻ​സി​നെ​തി​രാ​യ 230 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ചേ​സി​ൽ ശ​ത​കം നേ​ടി​യാ​ണ് ഈ ഇടംകൈയൻ ബാറ്റർ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ പ്ര​ശ​സ്ത​നാ​യ​ത്.

27 വ​യ​സു​കാ​ര​നാ​യ ഷോ​ർ​ട്ടി​നെ ടീ​മി​ലെ​ത്തി​ക്കാ​നാ​യി മു​ട​ക്കി​യ തു​ക എ​ത്ര​യാ​ണെ​ന്ന് കിം​ഗ്സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ബെ​യ​ർ​സ്റ്റോ ഈ ​സീ​സ​ൺ ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി​യ​താ​യും ഷോ​ർ​ട്ടി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ടീം ​അ​റി​യി​ച്ച​ത്.

2022 സെ​പ്റ്റം​ബ​റി​ൽ ഇ​ട​തു​കാ​ലി​നേ​റ്റ പ​രി​ക്ക് മൂ​ലം ഏ​റെ നാ​ൾ ബെ​യ​ർ​സ്റ്റോ ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്താ​യി​രു​ന്നു. പ​രി​ക്ക് പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കാ​ത്ത​തി​നാ​ലും ആ​ഷ​സ് പ​ര​മ്പ​ര​യ്ക്ക് ത​യാ​റാ​കാ​നു​മാ​ണ് ബെ​യ​ർ​സ്റ്റോ ഐ​പി​എ​ല്ലി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്.
More in Latest News :