+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​ന് കി​ട്ടി​യ​ത് പി​ന്നാ​ക്ക​ക്കാ​രെ അ​ധി​ക്ഷേ​പി​ച്ച​തി​നു​ള്ള ശി​ക്ഷ: ഒ​ബി​സി മോ​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ സൂ​റ​ത്ത് കോ​ട​തി ശി​ക്ഷി​ച്ച​തെ​ന്ന് ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ൻ.​പി. രാ​ധാ​കൃ​ഷ്ണ​ൻ.

കോ​ട​തി വി​ധി​യെ ഒ​ബി​സി മോ​ർ​ച്ച സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും കു​റ്റം ചെ​യ്താ​ൽ ശി​ക്ഷി​ക്ക​പ്പെ​ടും എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് കോ​ട​തി വി​ധി. ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള നി​ല​പാ​ട് എ​ന്താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്ക​ണം. അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തെ അ​ധി​ക്ഷേ​പി​ച്ച​തി​നാ​ണ് ശി​ക്ഷ കി​ട്ടി​യ​തെ​ന്ന് മ​റ​ക്ക​രു​ത്.

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശം ലം​ഘി​ച്ചു എ​ന്ന് പ​റ​യു​ന്ന​വ​ർ അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്ക​ണം. രാ​ഹു​ൽ ഗാ​ന്ധി ഇ​പ്പോ​ഴും പ​ഴ​യ ഫ്യൂ​ഡ​ൽ പ്ര​താ​പ​കാ​ല​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് അ​പ​കീ​ർ​ത്തി കേ​സ് അ​ദ്ദേ​ഹം കാ​ര്യ​മാ​ക്കാ​തി​രു​ന്ന​തെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
More in Latest News :