+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രഹ്മപുരം തീപിടിത്തം; മേയറുടെ "കാഴ്ച' മറച്ച് ഇന്നും പ്രതിഷേധം

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും ബഹളം. പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്. മേയറുടെ മുഖം മറച്ചാണ് പ്ര
ബ്രഹ്മപുരം തീപിടിത്തം; മേയറുടെ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും ബഹളം. പ്ലക്കാര്‍ഡുകളും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്.

മേയറുടെ മുഖം മറച്ചാണ് പ്രതിപക്ഷ അംഗങ്ങൾ ബാനർ ഉയർത്തിയത്. മേയറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു.

പ്രതിപക്ഷ നടപടിയെ വിമർശിച്ച് മേയർ അനിൽകുമാർ രംഗത്തെത്തി. അനുശോചന പ്രമേയം വായിക്കുമ്പോൾ പോലും പ്രതിപക്ഷം ബഹളംവച്ചു. മേയറെ താൻ, എടോ എന്ന് വിളിക്കുന്നത് ചെയറിനെ അധിക്ഷേപിക്കലെന്നും അനിൽകുമാർ പറഞ്ഞു.
More in Latest News :