+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മൃ​ത്പാ​ൽ സിം​ഗ് കു​രു​ക്ഷേ​ത്ര വി​ട്ടി​ട്ടി​ല്ലെ​ന്ന്; വ​ല​വി​രി​ച്ച് പോ​ലീ​സ്

ച​ണ്ഡി​ഗ​ഡ്: ഖ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് കു​രു​ക്ഷേ​ത്ര ജി​ല്ല​യി​ലു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യി ഹ​രി​യാ​ന പോ​ലീ​സ്. അ​മൃ​ത്പാ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​കു​ന്ന​തി​നു​മു​ന
അ​മൃ​ത്പാ​ൽ സിം​ഗ് കു​രു​ക്ഷേ​ത്ര വി​ട്ടി​ട്ടി​ല്ലെ​ന്ന്; വ​ല​വി​രി​ച്ച് പോ​ലീ​സ്
ച​ണ്ഡി​ഗ​ഡ്: ഖ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗ് കു​രു​ക്ഷേ​ത്ര ജി​ല്ല​യി​ലു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യി ഹ​രി​യാ​ന പോ​ലീ​സ്. അ​മൃ​ത്പാ​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​കു​ന്ന​തി​നു​മു​ന്പ് അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ കു​രു​ക്ഷേ​ത്ര​യി​ലാ​ണു കാ​ണി​ച്ച​തെ​ന്നു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അ​മൃ​ത്പാ​ലി​ന്‍റെ കൂ​ട്ടാ​ളി പാ​പ​ൽ​പ്രീ​ത് സിം​ഗും ഒ​ളി​വി​ലാ​ണ്.

ഇ​രു​വ​ർ​ക്കും അ​ഭ​യം ന​ല്കി​യ​തി​ന് കു​രു​ക്ഷേ​ത്ര​യി​ലെ ഷാ​ഹാ​ബാ​ദി​ൽ​നി​ന്ന് ബ​ൽ​ജി​ത് കൗ​ർ എ​ന്ന സ്ത്രീ​യെ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് സ്വ​ന്തം വീ​ട്ടി​ൽ അ​മൃ​ത്പാ​ൽ സിം​ഗി​നും കൂ​ട്ടാ​ളി​ക്കും ബ​ൽ​ജി​ത് കൗ​ർ ഒ​ളി​യി​ട​മൊ​രു​ക്കി​യ​ത്. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു.

വ്യാ​ഴാ​ഴ്ച അ​മൃ​ത്പാ​ലി​നെ​പ്പോ​ലൊ​രാ​ളെ ഷാ​ഹാ​ബാ​ദി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പോ​ലീ​സ് ക​ണ്ട​താ​യി വി​വ​ര​മു​ണ്ട്. ഇ​തി​നു​മു​ന്പ് മാ​ർ​ച്ച് 20ന് ​ഷാ​ഹാ​ബാ​ദ് ബ​സ് സ്റ്റാ​ൻ​ഡി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലും അ​മൃ​ത്പാ​ൽ കു​ട മ​റ​ച്ചു​പോ​കു​ന്ന ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്.
More in Latest News :