+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​സീ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​ൽ​മ റൂ​സ​ഫ് ബ്രി​ക്സ് ബാ​ങ്ക് മേ​ധാ​വി

ഷാം​ഗ്ഹാ​യ്: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ ​ഡ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക്(​എ​ൻ​ഡി​ബി) മേ​ധാ​വി​യാ​യി ബ്ര​സീ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​ൽ​മ റൂ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ഷാം​ഗ
ബ്ര​സീ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​ൽ​മ റൂ​സ​ഫ് ബ്രി​ക്സ് ബാ​ങ്ക് മേ​ധാ​വി
ഷാം​ഗ്ഹാ​യ്: ബ്രി​ക്സ് രാ​ജ്യ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ ​ഡ​വ​ല​പ്മെ​ന്‍റ് ബാ​ങ്ക്(​എ​ൻ​ഡി​ബി) മേ​ധാ​വി​യാ​യി ബ്ര​സീ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ദി​ൽ​മ റൂ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഷാം​ഗ്ഹാ​യ്‌​യി​ലെ ബാ​ങ്ക് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സ് യോ​ഗ​ത്തി​ലാ​ണ് റൂ​സ​ഫി​നെ പ്ര​സി​ഡ​ന്‍റാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. ബ്ര​സീ​ലി​ൽ നി​ന്നു​ള്ള മാ​ർ​ക്ക​സ് ട്രോ​യോ​യ്ക്ക് പ​ക​ര​മാ​യി ആ​ണ് റൂ​സ​ഫി​ന്‍റെ നി​യ​മ​നം. 2025 ജൂ​ലൈ 6 വ​രെ റൂ​സ​ഫി​ന് സ്ഥാ​ന​ത്ത് തു​ട​രാം.‌

ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ബ്രി​ക്സി​ൽ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് എ​ൻ​ഡി​ബി. ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി വി​ക​സ​ന​പ​ദ്ധ​തി​ക​ൾ​ക്ക് എ​ൻ​ഡി​ബി ഫ​ണ്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യാ​യ റൂ​സ​ഫ് എ​ൻ​ഡി​ബി‌​യു​ടെ രൂ​പീ​ക​ര​ണ വേ​ള​യി​ലെ ആ​ലോ​ച​ന​സം​ഘ​ത്തി​ൽ ബ്ര​സീ​ലി​യ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.
More in Latest News :