+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി​ക്കെ​തി​രെ ഒ​രു​മി​ക്ക​ണ​മെ​ന്ന് എ.​കെ.​ആ​ന്‍റ​ണി, ഒരാളുടെ മണ്ടത്തരത്തിന് ശ്രദ്ധകൊടുക്കരുതെന്ന് അ​നി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ഷ​യ​ത്തി​ലും ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച് അ​നി​ൽ കെ. ​ആ​ന്‍റ​ണി. ഒ​രു വ്യ​ക്തി​യു​ടെ വി​ഡ്ഢി​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​ര
ബി​ജെ​പി​ക്കെ​തി​രെ ഒ​രു​മി​ക്ക​ണ​മെ​ന്ന് എ.​കെ.​ആ​ന്‍റ​ണി, ഒരാളുടെ മണ്ടത്തരത്തിന് ശ്രദ്ധകൊടുക്കരുതെന്ന് അ​നി​ൽ
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ വി​ഷ​യ​ത്തി​ലും ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച് അ​നി​ൽ കെ. ​ആ​ന്‍റ​ണി. ഒ​രു വ്യ​ക്തി​യു​ടെ വി​ഡ്ഢി​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ കൂ​ടി​യാ​യ അ​നി​ലി​ന്‍റെ പ്ര​തി​ക​ര​ണം. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​നി​ൽ പ്ര​തി​ക​രി​ച്ച​ത്.

2014 മു​ത​ൽ പ്ര​ത്യേ​കി​ച്ച് 2017-ന് ​ശേ​ഷ​മു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ദു​ര​വ​സ്ഥ ദുഃ​ഖ​ക​ര​മാ​ണെ​ന്ന് അ​നി​ൽ പ​റ​ഞ്ഞു. ഒ​രു വ്യ​ക്തി​യു​ടെ വി​ഡ്ഢി​ത്ത​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം 2024-ന​പ്പു​റം കോ​ൺ​ഗ്ര​സ് ക​ട​ക്കി​ല്ലെ​ന്നും അ​നി​ൽ ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​യെ​ന്താ​യി തീ​രും? ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യം തു​ട​രു​മോ? അ​തോ നി​യ​ന്ത്രി​ത ജ​നാ​ധി​പ​ത്യ​ത്തി​ലേ​ക്ക് മാ​റു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളാ​ണ് ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം എ.​കെ.​ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും നി​ല​നി​ല്‍​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഈ ​ഘ​ട്ട​ത്തി​ല്‍ എ​ല്ലാം മ​റ​ന്ന് ഒ​രു​മി​ച്ച് നി​ന്ന് പോ​രാ​ട​ണ​മെ​ന്ന് എ.​കെ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :