കോഴിക്കോട്: നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണം. പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പത്തംഗ സംഘം ആക്രമിച്ചു. കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖിനാണ് പരിക്കേറ്റത്. വിശാഖിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിൽ വിശാഖന്റെ കൈയും കാലും ഒടിഞ്ഞു. തലയില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപത്തായിരുന്നു സംഭവം.
വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ അക്രമി സംഘത്തെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് വിശാഖ് പോലീസിൽ മൊഴി നൽകി. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.