ന്യൂഡല്‍ഹി: ക്രിമിനല്‍ മാനനഷ്ട നടപടി വഴി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വയ്ക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുന്ന ബിജെപി നീക്കം അപലപനീയമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷത്തിനെതിരായി ഇഡി, സിബിഐ തുടങ്ങിയ ഏജൻസികളെ നിരന്തരം ദുരുപയോഗം ചെയ്യുന്നതിനു പിന്നാലെയാണിത്.
അധികാരി വര്‍ഗത്തിന്റെ ഇത്തരം കടന്നുകയറ്റത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തും നിന്നും അയോഗ്യനാക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.