+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി അ​രു​ണിന് വ​ധ​ശി​ക്ഷ

കോ​ട്ട​യം: പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ പ്ര​തി ചൂരപ്പാടി അരുൺ ശശിക്ക് (39) വ​ധ​ശി​ക്ഷ. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി2 ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യു
പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: പ്ര​തി അ​രു​ണിന് വ​ധ​ശി​ക്ഷ
കോ​ട്ട​യം: പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ പ്ര​തി ചൂരപ്പാടി അരുൺ ശശിക്ക് (39) വ​ധ​ശി​ക്ഷ. കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി-2 ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

സം​ര​ക്ഷി​ക്കേ​ണ്ട ആ​ള്‍​ത​ന്നെ ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​സി​ല്‍ ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

2013 ഓഗസ്റ്റ് 28നാ​യി​രു​ന്നു കേ​സ്‌​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണി​മ​ല പ​ഴ​യി​ട​ത്ത് ദ​മ്പ​തി​ക​ളാ​യ എ​ന്‍. ഭാ​സ്‌​ക​ര​ന്‍ നാ​യ​ര്‍ (71), ഭാ​ര്യ ത​ങ്ക​മ്മ (68) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ത​ങ്ക​മ്മ​യു​ടെ സ​ഹോ​ദ​ര പു​ത്ര​നാ​യ അ​രു​ണ്‍ ഇ​വ​രെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കാറ് വാങ്ങാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ ഉ​ള്‍​പ്പെ​ടെ മു​ന്‍പ​ന്തി​യി​ല്‍ നി​ന്ന അ​രു​ണി​നെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ആ​രും സം​ശ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് മ​റ്റൊ​രു മാ​ല മോ​ഷ​ണ​ക്കേ​സി​ല്‍ പി​ടി​യി​ലായപ്പോ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.
More in Latest News :