ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് മന്ദിരത്തിലെത്തി. അപകീര്‍ത്തിക്കേസിലെ കോടതി വിധിക്ക് പിന്നാലെ അയോഗ്യത സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കിടെയാണ് രാഹുല്‍ പാര്‍ലമെന്റിലെ കോണ്‍ഗ്രസ് ഓഫിസിലെത്തിയത്.
പ്രതിപക്ഷബഹളത്തെതുടര്ന്ന് രാവിലെ സഭാനടപടികള്‍ ആരംഭിച്ച ഉടനെതന്നെ ലോക്സഭ പിരിഞ്ഞിരുന്നു. ഇനി 12ന് സഭ വീണ്ടും ചേരും. അതേസമയം രാഹുല്‍ ലോക്സഭയിലെത്തുമോ എന്ന കാര്യം വ്യക്തമല്ല