+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം; ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച യോ​ഗം​ചേ​രും

കോ​ട്ട​യം: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ വ​നംവ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കോ​ട്ട​യ​ത്ത് യോ​ഗം​ചേ​രും. യോ​ഗ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ
അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യം; ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച യോ​ഗം​ചേ​രും
കോ​ട്ട​യം: അ​രി​ക്കൊ​മ്പ​ന്‍ ദൗ​ത്യ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ വ​നംവ​കു​പ്പ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് കോ​ട്ട​യ​ത്ത് യോ​ഗം​ചേ​രും. യോ​ഗ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും. ഹൈ​ക്കോ​ട​തി​യി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടി​നെ കു​റി​ച്ചാ​കും പ്ര​ധാ​ന ച​ര്‍​ച്ച.

തി​രു​വ​ന​ന്ത​പു​ര​ത്തെ​യും തൃ​ശൂ​രി​ലെ​യും മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ 29 വ​രെ അ​രി​ക്കൊ​ന്പ​ന്‍ ദൗ​ത്യം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഞാ​യ​റാ​ഴ്ച അ​രി​കൊ​ന്പ​നെ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി വ​നം​വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഈ മാസം 29ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

അ​തു​വ​രെ ആ​ന​യെ നി​രീ​ക്ഷി​ക്ക​ണം. പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ഇ​തി​നാ​യി കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
More in Latest News :