കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റഷ്യന്‍ യുവതി പരിക്കേറ്റ് ചികിത്സ തേടിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറോട് കമ്മീഷന് റിപ്പോര്‍ട്ട് തേടി.
വ്യാഴാഴ്ചയാണ് യുവതിക്ക് പരിക്കേറ്റത്. ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തെതുടര്‍ന്ന് കെട്ടിടത്തില്‍നിന്ന് ചാടിയതാണെന്നാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
ഇവരുടെ ആണ്‍സുഹൃത്ത് കൂരാച്ചുണ്ട് സ്വദേശിയാണ്. ഇയാളെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം ഭാഷ പ്രശ്നമായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല. ദ്വിഭാഷിയെ ഉടന്‍ സംഘടിപ്പിച്ച് മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.