+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ദ്ധം നീ​ളു​ന്നു, വേ​ഗം വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും അ​യ​ക്കൂ: ഇ​യു നേ​താ​ക്ക​ളോ​ട് സെ​ല​ൻ​സ്കി

കീ​വ്: യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും അ​യ​ക്കാ​ൻ വൈ​കു​ന്ന​ത് യു​ദ്ധം നീ​ളാ​ൻ കാ​ര​ണ​മാ​ക്കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി. 27 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വി​ദേ
യു​ദ്ധം നീ​ളു​ന്നു, വേ​ഗം വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും അ​യ​ക്കൂ: ഇ​യു നേ​താ​ക്ക​ളോ​ട് സെ​ല​ൻ​സ്കി
കീ​വ്: യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും അ​യ​ക്കാ​ൻ വൈ​കു​ന്ന​ത് യു​ദ്ധം നീ​ളാ​ൻ കാ​ര​ണ​മാ​ക്കു​മെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ല​ൻ​സ്കി. 27 അം​ഗ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രും പ്ര​തി​രോ​ധ​മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി​യി​ലാ​ണ് സെ​ല​ൻ​സ്കി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ആ​ധു​നി​ക വി​മാ​ന​ങ്ങ​ളും മി​സൈ​ലു​ക​ളും വേ​ഗ​ത്തി​ൽ ന​ൽ​ക​ണ​മെ​ന്നു ഉ​ച്ച​കോ​ടി​യി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ത്ത സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. യു​ക്രെ​യ്നി​ൽ സൈ​നി​ക​മു​ന്നേ​റ്റം ന​ട​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കാ​ൻ ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്ക​വേ​യാ​ണു സെ​ല​ൻ​സ്കി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ യു​ക്രെ​യ്ന് അ​ടു​ത്ത 12 മാ​സ​ത്തേ​ക്ക് പ​ത്തു​ല​ക്ഷം റൗ​ണ്ട് പീ​ര​ങ്കി​യു​ണ്ട​ക​ൾ ന​ൽ​കാ​ൻ ഉ​ച്ച​കോ​ടി​യി​ൽ യൂ​റോ​പ്യ​ൻ നേ​താ​ക്ക​ൾ ത​മ്മി​ൽ ധാ​ര​ണ​യാ​യി. ഈ ‌‌​തീ​രു​മാ​ന​ത്തി​ന് സെ​ല​ൻ​സ്കി ഇ​യു നേ​താ​ക്ക​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ചു.

ഒ​രു വ​ർ​ഷ​മാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്ൻ ആ​യു​ധ​ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. യു​ക്രെ​യ്ന് സം​യു​ക്ത​മാ​യി ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള പ​ദ്ധ​തി എ​സ്റ്റോ​ണി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി കാ​ജ ക​ല്ലാ​സാ​ണ് ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തു യോ​ഗം അം​ഗീ​ക​രി​ച്ചു.
More in Latest News :