+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം കു​റി​ച്ച മ​ത്സ​ര​ത്തി​ൽ റൊ​ണാ​ൾ​ഡോ​യ്ക്ക് ഇ​ര​ട്ട​ഗോ​ൾ; പോ​ർ​ച്ചു​ഗ​ലിന് വി​ജ​യ​ത്തു​ട​ക്കം

ലി​സ്ബ​ൺ: ഏ​റ്റ​വു​മ​ധി​കം അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് നി​
ച​രി​ത്രം കു​റി​ച്ച മ​ത്സ​ര​ത്തി​ൽ റൊ​ണാ​ൾ​ഡോ​യ്ക്ക് ഇ​ര​ട്ട​ഗോ​ൾ; പോ​ർ​ച്ചു​ഗ​ലിന് വി​ജ​യ​ത്തു​ട​ക്കം
ലി​സ്ബ​ൺ: ഏ​റ്റ​വു​മ​ധി​കം അ​ന്താ​രാ​ഷ്ട്ര ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് നി​രാ​ശ​പ്പെ​ടു​ത്താ​നൊ​ക്കു​മോ! 2024 യു​വേ​ഫ യൂ​റോ ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ലി​ച്ചെ​ൻ​സ്റ്റീ​നെ നേ​രി​ട്ട പോ​ർ​ച്ചു​ഗ​ലിനാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി റൊ​ണാ​ൾ​ഡോ​യു​ടെ ഗം​ഭീ​ര പ്ര​ക​ട​നം. ഹോം ​മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചു.

എ​ട്ടാം മി​നി​റ്റി​ൽ ജോ​വോ കാ​ൻ​സ​ലോ​യാ​ണ് പോ​ർ​ച്ചു​ഗ​ല്ലി​ന്‍റെ ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ​ത്. ബെ​ർ​ണാ​ർ​ഡോ സി​ൽ​വ (47') ഗോ​ൾ​നി​ല ര​ണ്ടാ​ക്കി. 51-ാം മി​നി​റ്റി​ൽ പെ​ന​ൽ​റ്റി​യി​ൽ നി​ന്ന് ല​ക്ഷ്യം ക​ണ്ട റൊ​ണാ​ൾ​ഡോ, 63-ാം മി​നി​റ്റി​ൽ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടു. ഇ​തോ​ടെ പോ​ർ​ച്ചു​ഗ​ൽ ജ​ഴ്സി​യി​ൽ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ൾ നേ​ട്ടം 120 ആ​യി ഉ​യ​ർ​ന്നു. 197 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് പോ​ർ​ച്ചു​ഗ​സ് താ​ര​ത്തി​ന്‍റെ നേ​ട്ടം.

വ​മ്പ​ൻ ജ​യം നേ​ടി​യ പോ​ർ​ച്ചു​ഗ​ൽ ജെ ​ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ൽ ല​ക്സം​ബ​ർ​ഗി​നെ നേ​രി​ടും.
More in Latest News :