ദുബായ്: യുഎഇ സെൻട്രൽ ബാങ്ക് "ഡിജിറ്റൽ ദിർഹം' എന്ന പേരിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നു. ഇതിനായി യുഎഇ സെൻട്രൽ ബാങ്ക് അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റൽ ധനകാര്യ സേവന ദാതാക്കളായ ആർ-3 എന്നിവയുമായി കരാർ ഒപ്പിട്ടു.
ക്രിപ്റ്റോ കറൻസികൾക്ക് സമാനമായിരിക്കും "ഡിജിറ്റൽ ദിർഹം'. ഇത് ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താനാകും. ഡിജിറ്റൽ കറൻസിയുടെ മൂല്യം മോണിറ്ററി അഥോറിറ്റിയാണ് നിശ്ചയിക്കുകയെന്നും സെൻട്രൽ ബാങ്ക് അധികൃതർ പറഞ്ഞു.