+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഷം ന​ൽ​കി ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആരോപണവുമാ​യി പാ​ക് ക്രി​ക്ക​റ്റ​ർ

ഇ​സ്ലാ​മാ​ബാ​ദ്: വി​ഷ​പ​ദാ​ർ​ഥം ന​ൽ​കി ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ചി​ല​ർ ശ്ര​മി​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ​ർ ഇ​മ്രാ​ൻ ന​സീ​ർ.ത​ന്‍റെ കാ​യി​ക​ജീ​വി​ത​ത്
വി​ഷം ന​ൽ​കി ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആരോപണവുമാ​യി പാ​ക് ക്രി​ക്ക​റ്റ​ർ
ഇ​സ്ലാ​മാ​ബാ​ദ്: വി​ഷ​പ​ദാ​ർ​ഥം ന​ൽ​കി ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ചി​ല​ർ ശ്ര​മി​ച്ചെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ മു​ൻ ക്രി​ക്ക​റ്റ​ർ ഇ​മ്രാ​ൻ ന​സീ​ർ.

ത​ന്‍റെ കാ​യി​ക​ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ, ശ​രീ​ര​ത്തെ മെ​ല്ലെ ത​ള​ർ​ത്തു​ന്ന സ്ലോ ​പോ​യി​സ​ൺ ന​ൽ​കി ചി​ല​ർ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​റാ​യി​രു​ന്ന ന​സീ​റി​ന്‍റെ ആ​രോ​പ​ണം.

മെ​ർ​ക്കു​റി കു​ത്തി​വ​ച്ച് നാ​ഡി​ക​ളെ​യും സ​ന്ധി​ക​ളെ​യും ദു​ർ​ബ​ല​മാ​ക്കാ​ൻ ശ്ര​മം ന‌‌​ട​ന്നെ​ന്നും ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ‌‌​യി സ​ന്ധി​ക​ളി​ലെ ത​ള​ർ​ച്ച​യ്ക്ക് ചി​കി​ത്സ തേ​ടു​ക‌​യാ​ണെ​ന്നും ന​സീ​ർ പ​റ​ഞ്ഞു. ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് വി​ഷം ന​ൽ​കി​യ​തെ​ന്ന് ക​രു​തു​ന്നു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളെ സം​ശ​യി​ച്ചു. എ​ങ്കി​ലും ഇ​ത് ചെ​യ്ത വ്യ​ക്തി​യോ​ട് വി​രോ​ധ​മി​ല്ല.

ത​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ചെ​ന്നും പാ​ക് ടീ​മി​ന്‍റെ മു​ൻ നാ​യ​ക​ൻ ഷാ​ഹി​ദ് അ​ഫ്രീ​ദി മാ​ത്ര​മാ​ണ് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ത​ന്നോ​ടൊ​പ്പം നി​ന്ന​തെ​ന്നും ന​സീ​ർ വെ​ളി​പ്പെ​ടു​ത്തി.

1999 മു​ത​ൽ 2012 വ​രെ നീ​ണ്ടു​നി​ന്ന ക​രി​യ​റി​ൽ എ​ട്ട് ടെ​സ്റ്റു​ക​ളി​ലും 79 ഏ​ക​ദി​ന​ങ്ങ​ളി​ലു​മാ​ണ് ന​സീ​ർ ദേ​ശീ​യ കു​പ്പാ​യം അ​ണി​ഞ്ഞ​ത്. 25 അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി -20 മ​ത്സ​ര​ങ്ങ​ളി​ലും പോ​രാ​ടി​യ താ​രം റി​ബ​ൽ ടൂ​ർ​ണ​മെ​ന്‍റാ​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ലെ(​ഐ​സി​എ​ൽ) ലാ​ഹോ​ർ ബാ​ദ്ഷാ​സി​ന്‍റെ താ​ര​മാ​യി​രു​ന്നു.
More in Latest News :