കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ യുവതിയുടെ മൊഴി മാറ്റാന്‍ സമ്മര്‍ദം ചെലുത്തിയവര്ക്കെതിരെ കേസെടുത്തു. ആശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, നാല് അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്.
സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും മൊഴിമാറ്റാന്‍ പ്രേരിപ്പിച്ചെന്നുമുള്ള ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മര്‍ദം ചെലുത്തുന്നതായി അതിജീവിതയുടെ ഭര്‍ത്താവാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴിയെടുത്തു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രിയിലെ ജീവനക്കാരനായ ശശീന്ദന് പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്തേഷ്യ നല്കിയിരുന്നതിനാല് മയക്കം പൂര്‍ണമായും വിട്ടുമാറാത്ത അവസ്ഥയിലായിരുന്നു യുവതി.
പിന്നീട് യുവതി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.