+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോടതി കൈവിട്ടാൽ രാഹുൽ അയോഗ്യൻ, കൈയാലപ്പുറത്ത് എംപി സ്ഥാനം

ന്യൂഡൽഹി: മോദി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയ കേസില്‍ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ച രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിൽ. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍
കോടതി കൈവിട്ടാൽ രാഹുൽ അയോഗ്യൻ, കൈയാലപ്പുറത്ത് എംപി സ്ഥാനം
ന്യൂഡൽഹി: മോദി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയ കേസില്‍ രണ്ടുവർഷത്തെ തടവുശിക്ഷ ലഭിച്ച രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിൽ. മേൽക്കോടതികൾ ഇക്കാര്യത്തിൽ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിർണായകമാകും.

ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന് എംപി സ്ഥാനം നഷ്ടമാകും. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ കര്‍ശന നിലപാട് മുമ്പ് സുപ്രീം കോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം.

ക്രിമിനൽ മാനനഷ്ടത്തിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം തടവാണ് ഇപ്പോൾ കോടതി നല്‍കിയിരിക്കുന്നത്. നിലവില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായാണ് സൂറത്ത് സിജെഎം കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്.
More in Latest News :