+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ‌​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വ​ന്ന പോ​ലീ​സു​കാ​ർ ന​വ​ജാ​ത ശി​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി പ​രാ​തി

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വ​ന്ന പോ​ലീ​സു​കാ​ർ ന​വ​ജാ​ത ശി​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി പ​രാ​തി. ഗി​രി​ദി​ഹ് ജി​ല്ല​യി​ലെ കൊ​സോ​ഗൊ​ന്‍​ഡോ​ഡി​ഗി ഗ്രാ​മ​ത്തി​ലാ​ണ് സം
വീ‌​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്ക് വ​ന്ന പോ​ലീ​സു​കാ​ർ ന​വ​ജാ​ത ശി​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി പ​രാ​തി
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വ​ന്ന പോ​ലീ​സു​കാ​ർ ന​വ​ജാ​ത ശി​ശു​വി​നെ ച​വി​ട്ടി​ക്കൊ​ന്ന​താ​യി പ​രാ​തി. ഗി​രി​ദി​ഹ് ജി​ല്ല​യി​ലെ കൊ​സോ​ഗൊ​ന്‍​ഡോ​ഡി​ഗി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ മു​ത്ത​ച്ഛ​ൻ ഭൂ​ഷ​ൺ പാ​ണ്ഡെ​യെ തേ​ടി​യാ​ണ് ദി​യോ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള സം​ഗം പ​ഥ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പോ​ലീ​സു​കാ​ർ വീ​ട്ടി​ൽ എ​ത്തി​യ​ത്.

ഈ ​സ​മ​യം നാ​ല് ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള ന​വ​ജാ​ത​ശി​ശു​വി​നെ വീ​ട്ടി​ൽ ത​നി​ച്ചാ​ക്കി ഭൂ​ഷ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി. പോ​ലീ​സു​കാ​ർ വീ​ടി​ന്‍റെ മു​ക്കി​ലും മൂ​ല​യി​ലും തി​ര​ച്ചി​ൽ ന​ട​ത്തു​മ്പോ​ൾ കു​ഞ്ഞ് അ​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ഞ്ഞി​ന്‍റെ അ​മ്മ നേ​ഹ ദേ​വി പ​റ​ഞ്ഞു. പോ​ലീ​സ് സം​ഘം പോ​യി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

കു​ട്ടി​യെ പോ​ലീ​സു​കാ​ർ ച​വി​ട്ടി​ക്കൊ​ന്ന​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് സ​ഞ്ജ​യ് റാ​ണ പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
More in Latest News :