+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​ബി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത് മു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ: ഭൂ​പേ​ഷ് ബാ​ഗേ​ൽ

ന്യൂഡൽഹി: പ​ഞ്ചാ​ബി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​നം തു​ട​ർ​ച്ച​യാ​യി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ്
പ​ഞ്ചാ​ബി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത് മു​ത​ൽ പ്ര​ശ്ന​ങ്ങ​ൾ: ഭൂ​പേ​ഷ് ബാ​ഗേ​ൽ
ന്യൂഡൽഹി: പ​ഞ്ചാ​ബി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​നം തു​ട​ർ​ച്ച​യാ​യി വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഛത്തീ​സ്ഗ​ഢ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ൽ.

പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ബാ​ഗേ​ലി​ന്‍റെ പ​രാ​മ​ർ​ശം.

സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന രീ​തി വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. കാ​ര​ണം ഇ​ത് ഒ​രു അ​തി​ർ​ത്തി സം​സ്ഥാ​ന​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വം അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​മൃ​ത്പാ​ൽ സിം​ഗി​നെ​തി​രെ പ​ഞ്ചാ​ബ് പോ​ലീ​സ് ചൊ​വ്വാ​ഴ്ച ലു​ക്ക്ഔ​ട്ട് സ​ർ​ക്കു​ല​റും (എ​ൽ​ഒ​സി) ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റും (എ​ൻ​ബി​ഡ​ബ്ല്യു) പു​റ​പ്പെ​ടു​വി​ച്ചു.

അ​മൃ​ത്പാ​ലി​നെ പി​ടി​കൂ​ടാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​യാ​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ഞ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും പ​ഞ്ചാ​ബ് പോ​ലീ​സി​ന് പൂ​ർ​ണ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ അ​നു​യാ​യി​ക​ളാ​യ 154 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഐ​ജി സു​ഖ്ചെ​യി​ൻ സിം​ഗ് ഗി​ൽ പ​റ​ഞ്ഞു.
More in Latest News :