+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ട്ടു​ക​ളി​ലൂ​ടെ പു​ടി​നെ വി​മ​ർ​ശി​ച്ച റ​ഷ്യ​ൻ ക​ലാ​കാ​ര​ൻ മ​രി​ച്ചു

മോ​സ്കോ: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മ​ർ പു​ടി​നെ ത​ന്‍റെ പാ​ട്ടു​ക​ളി​ലൂ​ടെ വി​മ​ർ​ശി​ച്ച റ​ഷ്യ​ൻ ക​ലാ​കാ​ര​ൻ മ​ഞ്ഞു​പാ​ളി​യി​ൽ വീ​ണ് മ​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സം​ഗീ​ത ഗ്രൂ​പ്പ് "ക്രീം ​സോ​ഡ'​
പാ​ട്ടു​ക​ളി​ലൂ​ടെ പു​ടി​നെ വി​മ​ർ​ശി​ച്ച റ​ഷ്യ​ൻ ക​ലാ​കാ​ര​ൻ മ​രി​ച്ചു
മോ​സ്കോ: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മ​ർ പു​ടി​നെ ത​ന്‍റെ പാ​ട്ടു​ക​ളി​ലൂ​ടെ വി​മ​ർ​ശി​ച്ച റ​ഷ്യ​ൻ ക​ലാ​കാ​ര​ൻ മ​ഞ്ഞു​പാ​ളി​യി​ൽ വീ​ണ് മ​രി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് സം​ഗീ​ത ഗ്രൂ​പ്പ് "ക്രീം ​സോ​ഡ'​യു​ടെ സ്ഥാ​പ​ക​നാ​യ ദി​മ നോ​വ എ​ന്ന ദി​മി​ത്രി സ്വി​ർ​ഗു​നോ​വ് (35) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​നും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ത​ണു​ത്തു​റ​ഞ്ഞ വോ​ൾ​ഗ ന​ദി മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മ​ഞ്ഞു​പാ​ളി ത​ക​ർ​ന്ന് ന​ദി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളും മ​രി​ച്ചു.‌

‌റ​ഷ്യ​യി​ലെ യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ നോ​വ​യു​ടെ പാ​ട്ടു​ക​ൾ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. "അ​ക്വാ ഡി​സ്കോ' എ​ന്ന ഗാ​ന​മാ​യി​രു​ന്നു ഏ​റ്റ​വും ജ​ന​പ്രി​യം. കൂ​ടാ​തെ, പാ​ട്ടു​ക​ളി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ 1.3 ബി​ല്യ​ൺ ഡോ​ള​റി​ന്റെ കൊ​ട്ടാ​ര​ത്തെ​യും നോ​വ വി​മ​ർ​ശി​ച്ചു.
More in Latest News :