കൊച്ചി: ആലുവയിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ ചാടിയ പതിനേഴുകാരൻ മരിച്ചു. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്. ആലുവ മാർത്താണ്ഡ വർമ്മ പാലത്തിനു സമീപമാണ് സംഭവം.
പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശിനി അഖിലയാണ് രക്ഷപ്പെട്ടത്. പുഴയിലേക്ക് ചാടിയ പെൺകുട്ടിയും രക്ഷിക്കാൻ ശ്രമിച്ച ഗൗതവും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇരുവരെയും കരയിലേക്ക് എത്തിച്ചു.
തുടർന്നു ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും ഗൗതം മരിച്ചു. പെൺകുട്ടി നിലവിൽ ചികിത്സയിലാണ്.