+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രഹ്മപുരം ബയോമൈനിംഗ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന് ടോണി ചമ്മിണി

കൊച്ചി: ബ്രഹ്മപുരം ബയോമൈനിംഗ് അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി. ബ്രഹ്മപുരം ഉപകരാർ നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് കരാർ
ബ്രഹ്മപുരം ബയോമൈനിംഗ് അഴിമതി: സിബിഐ അന്വേഷണം വേണമെന്ന് ടോണി ചമ്മിണി
കൊച്ചി: ബ്രഹ്മപുരം ബയോമൈനിംഗ് അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി. ബ്രഹ്മപുരം ഉപകരാർ നൽകിയതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് കരാർ വ്യവസ്ഥകളുടെ ലംഘനമാണെന്നും ടോണി ചമ്മിണി പറഞ്ഞു.

ഉപകരാർ വാങ്ങിയ എറണാകുളത്തെ നിയമ പുസ്തക വിൽപ്പനക്കാരനും ഉന്നത ബന്ധങ്ങളുണ്ട്. ബ്രഹ്മപുരത്ത് ഒമ്പത് മാസമായിരുന്നു കരാർ കാലാവധി, ഇതും നീട്ടി നൽകി. മേയറുടെയും, സിപിഎം നേതൃത്വത്തിന്‍റെയും സംരക്ഷണം ഈ കമ്പനികൾക്കുണ്ട്.

കൗൺസിലർക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും ഇത് കോടതിയിൽ തെളിയിക്കും. രേഖാമൂലം അനുവാദം ചോദിച്ചാണ് കൗൺസിലർ അരിസ്റ്റോട്ടിൽ ഫയലുകൾ എടുത്തത്. കൊച്ചി കോർപറേഷനിൽ യുഡിഎഫ് ഭരണകാലത്ത് വിജയകരമായാണ് ജൈവ മാലിന്യ സംസ്കരണം നടന്നതെന്നും ടോണി ചമ്മിണി പറഞ്ഞു.
More in Latest News :