+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻജിനിയറിംഗ് വിദ്യാർഥി കാന്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: മണ്‍വിളയിലെ ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനിയറിംഗ് (സിഇടി) വിദ്യാർഥിയെ കാന്പസിനുള്ളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദീനെ (19)യാണ് തൂങ്
എൻജിനിയറിംഗ് വിദ്യാർഥി കാന്പസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: മണ്‍വിളയിലെ ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനിയറിംഗ് (സിഇടി) വിദ്യാർഥിയെ കാന്പസിനുള്ളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശി ഷംസുദീനെ (19)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ പെയിന്‍റിംഗ് പണിക്കെത്തിയ തൊഴിലാളികളാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെക്കാനിക്കൽ എൻജിനിയറിംഗിലെ ഈവനിംഗ് ബാച്ച് വിദ്യാർഥിയാണ്. മൃതദേഹത്തിൽനിന്ന് ആത്മഹത്യകുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

ശ്രീകാര്യം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
More in Latest News :