+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ബു​ധ​നാ​ഴ്ച ഉണ്ടായേക്കും

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് പു​റ​ത്ത് വി​ട്ടേ​ക്കും. വി​ശേ​ഷ​ദി​ന​മാ​യ യു​ഗാ​ദി നാ​ളി​ല്‍ സ്ഥാ​നാ​ര്‍
ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ബു​ധ​നാ​ഴ്ച ഉണ്ടായേക്കും
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് പു​റ​ത്ത് വി​ട്ടേ​ക്കും. വി​ശേ​ഷ​ദി​ന​മാ​യ യു​ഗാ​ദി നാ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 224ല്‍ 125 ​സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​കും ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​ക.

മു​ന്‍ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ സി​ദ്ധ​രാ​മ​യ്യ ഇ​ക്കു​റി ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നും മ​ത്‌​സ​രി​ക്കാ​നാ​ണ് സാ​ധ്യത. കോ​ലാ​റി​ല്‍ നി​ന്നും വ​രു​ണ​യി​ല്‍ നി​ന്നും അ​ദ്ദേ​ഹം ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ കോ​ലാ​ര്‍ നോ​ക്കേ​ണ്ടെ​ന്നും വ​രു​ണ​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നു​മാ​ണ് സി​ദ്ധ​രാ​മ​യ്യ​യോ​ട് എ​ഐ​സി​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സം​സ്ഥാന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്കം ക​ര്‍​ണാ​ട​ക​യി​ല്‍ എ​ത്തി​യി​രു​ന്നു. യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​മെ​ന്ന വാ​ഗ്ദാ​ന​മ​ട​ക്കം വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ഇക്കുറി കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.
More in Latest News :