+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മൃ​ത്പാ​ലി​നെ തി​രി​ച്ച​റി​യാ​ൻ വി​വി​ധ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

അ​മൃ​ത്സ​ർ: ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ളി​ലു​ള്ള ചി​ത്രം പ​ഞ്ചാ​ബ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ക്ലീ​ൻ ഷേ​വ് ഉ​ൾ​പ്പ​ടെ വി​വി​ധ രീ​തി​യി​ലു​ള്
അ​മൃ​ത്പാ​ലി​നെ തി​രി​ച്ച​റി​യാ​ൻ വി​വി​ധ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
അ​മൃ​ത്സ​ർ: ഒ​ളി​വി​ൽ ക​ഴി​യു​ന്ന ഖാ​ലി​സ്ഥാ​ൻ നേ​താ​വ് അ​മൃ​ത്പാ​ൽ സിം​ഗി​ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ളി​ലു​ള്ള ചി​ത്രം പ​ഞ്ചാ​ബ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. ക്ലീ​ൻ ഷേ​വ് ഉ​ൾ​പ്പ​ടെ വി​വി​ധ രീ​തി​യി​ലു​ള്ള അ​മൃ​ത്പാ​ലി​ന്‍റെ ഏ​ഴ് ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​മൃ​ത്പാ​ലി​നെ തി​രി​ച്ച​റി​യാ​ൻ ഈ ​ചി​ത്ര​ങ്ങ​ൾ സ​ഹാ​യ​മാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്ക് കൂ​ട്ട​ൽ.

അ​തേ​സ​മ​യം, പോ​ലീ​സി​നെ വെ​ട്ടി​ച്ച് അ​മൃ​ത്പാ​ൽ സിം​ഗ് ക​ട‌​ന്നു​ക​ള​യു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​മാ​സം 18 ന് ​ആ​ണ് അ​മൃ​ത്പാ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. മെ​ഴ്സി​ഡ​സ് കാ​റി​ൽ അ​മൃ​ത്പാ​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ പോ​ലീ​സ് പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. ജ​ല​ന്ധ​റി​ലെ ഷ​ഖോ​ട്ടി​ൽ മെ​ഴ്സി​ഡ​സ് ഉ​പേ​ക്ഷി​ച്ച് അ​നു​യാ​യി​ക​ളു​മാ​യി ഇ​യാ​ൾ മാ​രു​തി ബ്രെ​സ കാ​റി​ലേ​ക്ക് മാ​റി​ക്ക​യ​റി. കാ​റി​ലി​രു​ന്ന് വ​സ്ത്രം​മാ​റി.

പി​ന്നീ​ട് ഗു​രു​ദ്വാ​ര​യി​ൽ ക​യ​റി വീ​ണ്ടും വ​സ്ത്രം മാ​റി​യ ശേ​ഷം ബൈ​ക്കി​ൽ സ​ഹാ​യി​ക​ൾ​ക്കൊ​പ്പം ക​ട​ന്നു​ക​ള​ഞ്ഞു. ബൈ​ക്കി​ൽ ര​ണ്ട് പേ​രു​ടെ ഇ​ട​യി​ലി​രു​ന്നാ​ണ് അ​മൃ​ത്പാ​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്ന​ത്. ഇ​യാ​ൾ സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ന്നി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ്രെ​സ കാ​റി​ൽ ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11.27 ന് ​ജ​ല​ന്ധ​റി​ലെ ടോ​ൾ ബൂ​ത്തി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ അ​മൃ​ത്പാ​ലി​നെ തി​രി​ച്ച​റി​ഞ്ഞു. ഇ​തു​വ​ഴി മാ​രു​തി ബ്രെ​സ കാ​റി​ൽ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യ​മാ​ണ് ല​ഭ്യ​മാ​യ​ത്. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ലാ​യി​രു​ന്നു അ​മൃ​ത്പാ​ൽ. ബ്രെ​സ കാ​റും അ​മൃ​ത്പാ​ലി​നെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച നാ​ല് അ​നു​യാ​യി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :