+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​പ്രീം കോ​ട​തി​യി​ൽ

തൊടുപുഴ: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡി. ​കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി ന​ല്‍​കി. നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​
ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ്: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​പ്രീം കോ​ട​തി​യി​ൽ
തൊടുപുഴ: ദേ​വി​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡി. ​കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ത​ട​സ​ഹ​ര്‍​ജി ന​ല്‍​കി. നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ. ​രാ​ജ ന​ല്‍​കു​ന്ന അ​പ്പീ​ലി​ല്‍, ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​രു​തെ​ന്ന് കു​മാ​ർ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്കി​യ വി​ധി​ക്ക് ഇ​ട​ക്കാ​ല സ്റ്റേ ​പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​നാ​യി രാ​ജ​യ്ക്ക് 10 ദി​വ​സ​ത്തെ സാ​വ​കാ​ശം ന​ൽ​കി​യാ​ണ് സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.

വി​ധി​ക്കെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് രാ​ജ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള നീ​ക്കം. തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
More in Latest News :