+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കും; വെ​ള്ളി​യാ​ഴ്ച മോ​ക് ഡ്രി​ൽ

തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ൽ ശാ​ന്ത​ൻ​പാ​റ മേ​ഖ​ക​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കു​വെ​ടി വ​ച്ച് ത​ള​യ്ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​
അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കും; വെ​ള്ളി​യാ​ഴ്ച മോ​ക് ഡ്രി​ൽ
തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ൽ - ശാ​ന്ത​ൻ​പാ​റ മേ​ഖ​ക​ളി​ൽ നാ​ശം വി​ത​യ്ക്കു​ന്ന അ​രി​ക്കൊ​മ്പ​നെ ശ​നി​യാ​ഴ്ച മ​യ​ക്കു​വെ​ടി വ​ച്ച് ത​ള​യ്ക്കു​മെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച മോ​ക് ഡ്രി​ൽ സം​ഘ​ടി​പ്പി​ക്കും.

ദൗ​ത്യം ന​ട​ക്കു​ന്ന ചി​ന്ന​ക്ക​നാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളി​ല്‍ ശ​നി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. 301 കോ​ള​നി മേ​ഖ​ല​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് ദൗ​ത്യം ആ​രം​ഭി​ക്കും. കോ​ട​നാ​ട് മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. പ്ര​ദേ​ശ​ത്ത് നി​ന്ന് എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.

ആ​ന​യെ പി​ടി​കൂ​ടി മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ച്ച് വി​ട്ട​യ​യ്ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കൊ​മ്പ​നെ ത​ള​യ്ക്കു​ന്ന​തി​നാ​യി വി​ക്രം എ​ന്ന കു​ങ്കി​യാ​ന​യെ ഇ​ടു​ക്കി​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് കു​ങ്കി​യാ​ന​ക​ള്‍ കൂ​ടി ഉ​ട​ന്‍ ഇ​ടു​ക്കി​യി​ലെ​ത്തും. അ​രി​ക്കൊ​മ്പ​നെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി 301 കോ​ള​നി​യി​ല്‍ താ​ല്‍​ക്കാ​ലി​ക റേ​ഷ​ന്‍ ക​ട സ​ജ്ജ​മാ​ക്കി.

35 വ​യ​സു​ള്ള അ​രി​ക്കൊ​ന്പ​നെ 2017-ൽ ​പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​ദ്ധ​തി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ന്ന് മൂ​ന്നു​ത​വ​ണ മ​യ​ക്കു​വെ​ടി വ​ച്ചെ​ങ്കി​ലും ആ​ന​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ൽ ഏ​റെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ദൗ​ത്യ​സം​ഘം പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.
More in Latest News :