+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആകാശത്ത് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നു..! ഒരേ നിരയിൽ അഞ്ച് ഗ്രഹങ്ങൾ

കൊച്ചി: ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ച വിരിയും. മാർച്ച് 28ന് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നി
ആകാശത്ത് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നു..! ഒരേ നിരയിൽ അഞ്ച് ഗ്രഹങ്ങൾ
കൊച്ചി: ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ച വിരിയും. മാർച്ച് 28ന് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകുമെന്നാണ് വാനനിരീക്ഷകർ പറയുന്നത്.

ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് ഒന്നിച്ചു കാണാൻ സാധിക്കുക. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം ശുക്രനായിരിക്കും.

ശുക്രനെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാൻ സാധിക്കുമെങ്കിലും ശുക്രന്‍റെയത്ര തെളിച്ചം ഉണ്ടാകില്ല.

യുറാനസിനെ കാണുക പ്രയാസമാകും. നേരത്തെ മാർച്ച് ഒന്നിന് ശുക്രനും വ്യാഴവും നേർ രേഖയിൽ എത്തിയിരുന്നു.
More in Latest News :