+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​സി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ഒരു വിദ്യാർഥി മ​രി​ച്ചു, ഒരാൾക്ക് പരിക്ക്

ടെ​ക്സ​സ്: യു​എ​സി​ലെ ടെ​ക്സ​സി​ലെ ഹൈ​സ്കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ് അ​ക്ര​മ
യു​എ​സി​ലെ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; ഒരു വിദ്യാർഥി മ​രി​ച്ചു, ഒരാൾക്ക് പരിക്ക്
ടെ​ക്സ​സ്: യു​എ​സി​ലെ ടെ​ക്സ​സി​ലെ ഹൈ​സ്കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ർ​ലിം​ഗ്ട​ണി​ലെ ലാ​മ​ർ ഹൈ​സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് പു​റ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തു​ന്ന​തി​നി​ടെ ഒരാൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​തി​ർ​ത്ത ഉ​ട​ൻ സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്ന് ഓ​ടി​പ്പോ​യി.

വെ​ടി​യേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഒ​രു വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ൾ​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പേ​ര് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ല. വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

വെ​ടി​വ​യ്പ്പി​നെ തു​ട​ർ​ന്ന് ലാ​മ​ർ ഹൈ​സ്‌​കൂ​ൾ അ​ട​ച്ചി​ട്ട​താ​യി സ്കൂ​ൾ ജി​ല്ലാ വ​ക്താ​വ് അ​നി​ത ഫോ​സ്റ്റ​ർ പ​റ​ഞ്ഞു. നാ​ലു ല​ക്ഷ​ത്തി​ൽ താ​ഴെ ജ​ന​സം​ഖ്യ​യു​ള്ള ഒ​രു ന​ഗ​ര​മാ​ണ് ആ​ർ​ലിം​ഗ്ട​ൺ.
More in Latest News :