+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചോ​ക്സി​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ഇ​ന്‍റ​ർ​പോ​ൾ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മെ​ഹു​ല്‍ ചോ​ക്‌​സി​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ച് ഇ​ന്‍റ​ർ​പോ​ൾ. ഇ​ന്ത്യ​ൻ അ​ന്വേ​ഷ​
ചോ​ക്സി​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ഇ​ന്‍റ​ർ​പോ​ൾ
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മെ​ഹു​ല്‍ ചോ​ക്‌​സി​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച റെ​ഡ് കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പി​ൻ​വ​ലി​ച്ച് ഇ​ന്‍റ​ർ​പോ​ൾ. ഇ​ന്ത്യ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ത​ന്നെ ത​ട്ടി​കൊ​ണ്ടു​പോ​വാ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച് ആ​ന്‍റി​ഗ്വ ഹൈ​ക്കോ​ട​തി​യി​ൽ ചോ​ക്സി ഹ​ർ​ജി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.‌

അ​ന​ന്ത​ര​വ​ൻ നീ​ര​വ് മോ​ദി​ക്കൊ​പ്പം പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ നി​ന്നു 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പ​ത്ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് ചോ​ക്സി പ്ര​തി​യാ​യി​ട്ടു​ള്ള​ത്. കു​റ്റ​വാ​ളി ഇ​ന്ത്യ​യു​മാ​യി കൈ​മാ​റ്റ ക​രാ​ർ ഇ​ല്ലാ​ത്ത ആ​ന്‍റി​ഗ്വ​യി​ലാ​ണ് 2018 മു​ത​ൽ താ​മ​സം. ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് പാ​സ്‌​പോ​ർ​ട്ട് പ്ര​കാ​രം ചോ​ക്സി ആ​ന്‍റി​ഗ്വ​ൻ പൗ​ര​ത്വം നേ​ടി​യി​രു​ന്നു.

2018-ൽ ​ഇ​ന്ത്യ വി​ടു​ന്ന​തി​നു മു​മ്പു​ത​ന്നെ ഇ​ന്‍റ​ർ​പോ​ൾ ചോ​ക്‌​സി​ക്കെ​തി​രേ റെ​ഡ് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ആ​ന്‍റി​ഗ്വ, ബാ​ർ​ബു​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് ആ​രോ​പി​ച്ച് ത​ന്‍റെ റെ​ഡ് നോ​ട്ടീ​സ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ചോ​ക്സി ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്‍റ​ർ​പോ​ളി​നെ സ​മീ​പി​ച്ച​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ഇ​ന്‍റ​ർ​പോ​ളി​ന്‍റെ ലി​സ്റ്റി​ൽ നി​ന്ന് ചോ​ക്സി​യു​ടെ പേ​ര് നീ​ക്കം ചെ​യ്യു​ന്ന​തി​നെ​തി​രെ ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
More in Latest News :