തിരുവനന്തപുരം: നിയമസഭ പാസാക്കിയിട്ടും ഏറെ നാളായി പിടിച്ചു വച്ചിരുന്ന രണ്ടു ബില്ലുകളിൽ കൂടി ഗവർണർ ഒപ്പുവച്ചു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബിൽ, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിട്ടത് റദ്ദാക്കുന്നതിനുള്ള ബിൽ എന്നിവയിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചത്.
അതേസമയം സർവകലാശാല ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കവരുന്നത് അടക്കമുള്ള വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. ഇനി നിയമസഭ പാസാക്കിയ ആറു ബില്ലുകളിൽ കൂടി ഗവർണർ ഒപ്പു വയ്ക്കാനുണ്ട്.
അതേസമയം സർവകലാശാല ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കവരുന്നത് അടക്കമുള്ള വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടില്ല. ഇനി നിയമസഭ പാസാക്കിയ ആറു ബില്ലുകളിൽ കൂടി ഗവർണർ ഒപ്പു വയ്ക്കാനുണ്ട്.