കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55) മെഡിക്കൽ കോളജ് പോലീസാണ് അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രൻ. ഇന്നു രാവിലെ നഗരത്തിൽ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമായിരുന്നു സംഭവം.