+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജ ജാതിസർട്ടിഫിക്കറ്റ്; ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. സിപിഎം സ്ഥാനാർഥി എ. രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈ
വ്യാജ ജാതിസർട്ടിഫിക്കറ്റ്; ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി. സിപിഎം സ്ഥാനാർഥി എ. രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. പട്ടിക ജാതി സംവരണത്തിന് എ. രാജയ്ക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാർഥി ഡി. കുമാറാണ് പരാതി നൽകിയത്. എ. രാജ ക്രൈസ്തവ വിഭാഗക്കാരനാണെന്നും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സിഎസ്ഐ പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ച ദമ്പതിമാരുടെ മകനാണ് രാജയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ക്രൈസ്തവ വിശ്വാസത്തിലാണ് അദ്ദേഹം ജീവിക്കുന്നതെന്നും കുമാര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് 7,848 വോട്ടുകള്‍ക്കാണ് ഡി. കുമാറിനെ രാജ പരാജയപ്പെടുത്തിയത്.
More in Latest News :