+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​യ​മ​സ​ഭ തിങ്കളാഴ്ച വീ​ണ്ടും ചേ​രും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​യ​മ​സ​ഭ ഇ​ന്ന് വീ​ണ്ടും ചേ​രും. ഭ​ര​ണ പ്ര​തി​പ​ക്ഷ ത​ര്‍​ക്കം​മൂലം തു​ട​ര്‍​ച്ച​യാ​യി ത​ട​സ​പ്പെ​ടു​ന്ന നി​യ​മ​സ​ഭാ​സ​മ്മേ​ള​നം സു​ഗ​
ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​യ​മ​സ​ഭ തിങ്കളാഴ്ച വീ​ണ്ടും ചേ​രും
തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം നി​യ​മ​സ​ഭ ഇ​ന്ന് വീ​ണ്ടും ചേ​രും. ഭ​ര​ണ - പ്ര​തി​പ​ക്ഷ ത​ര്‍​ക്കം​മൂലം തു​ട​ര്‍​ച്ച​യാ​യി ത​ട​സ​പ്പെ​ടു​ന്ന നി​യ​മ​സ​ഭാ​സ​മ്മേ​ള​നം സു​ഗ​മ​മാ​ക്കാ​ന്‍ രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും.

രാ​വി​ലെ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി യോ​ഗ​വും ചേ​രും. അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചാ​ല്‍ മാ​ത്രം വി​ട്ടു​വീ​ഴ്ച ചെ​യ്താ​ല്‍ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​തി​പ​ക്ഷം.

ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വി​ട്ടു​വീ​ഴ്ച​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്‍​പ് സ​മ​വാ​യംം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ ത​ന്നെ പ്ര​തി​ഷേ​ധം ആ​രം​ഭി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.
More in Latest News :