മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ഇ-മെയിലൂടെയാണ് വധ ഭീഷണി എത്തിയത്. ഇതേതുടർന്ന് സൽമാൻ ഖാന്റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കി. ഭീഷണി സന്ദേശത്തിൽ ബാന്ദ്ര പോലീസ് കേസെടുത്തു.
സൽമാൻ ഖാന്റെ ഓഫീസിലേക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചതിന് ജയിലിൽ കഴിയുന്ന ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ, രോഹിത് ഗാർഗ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം മുംബൈ പോലീസ് കേസെടുത്തിരുന്നു. കൃഷ്ണമൃഗങ്ങളെ കൊന്നതിന് സൽമാൻ ഖാൻ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം താരത്തെ കൊല്ലുമെന്നുമായിരുന്നു ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി. കൃഷ്ണമൃഗത്തെ കൊന്ന സൽമാൻ ഖാൻ തന്റെ സമുദായത്തെ അപമാനിച്ചുവെന്ന് ഇയാൾ പറയുന്നു.
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ വിധി സൽമാൻ ഖാനും ഉണ്ടാകുമെന്ന് ലോറൻസ് ബിഷ്ണോയ് നേരത്തേ ഭീഷണി സന്ദേശം അയച്ചിരുന്നു. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയാണ് ലോറൻസ്.