+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ണാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല; നോ​ട്ടീ​സ് ന​ൽ​കി പോ​ലീ​സ് മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വി​വ​ര​ങ്ങ​ൾ തേ​ടി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ഡ​ൽ​ഹി പോ​ലീ​സ്
കാ​ണാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല; നോ​ട്ടീ​സ് ന​ൽ​കി പോ​ലീ​സ് മ​ട​ങ്ങി
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​വ​രെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വി​വ​ര​ങ്ങ​ൾ തേ​ടി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലെ​ത്തി​യ ഡ​ൽ​ഹി പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി.

ര​ണ്ടു​മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് കാ​ത്തു​നി​ന്നു​വെ​ങ്കി​ലും കാ​ണാ​ൻ രാ​ഹു​ൽ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി മ​ട​ങ്ങി​യ​ത്.

അ​ദാ​നി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​പ്പോ​ൾ മോ​ദി​ക്ക് വേ​ദ​നി​ച്ചു. അ​തി​ന്‍റെ തെ​ളി​വാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വീ​ട്ടി​ല്‍ പൊ​ലീ​സ് എ​ത്തി​യ സം​ഭ​വ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഡ​ൽ​ഹി പോ​ലീ​സ് സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ സാ​ഗ​ർ പ്രീ​ത് ഹൂ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യ​ത്. ജ​നു​വ​രി 30ന് ​ശ്രീ​ന​ഗ​റി​ൽ​വ​ച്ച് രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ നീ​ക്കം. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക​ൾ ത​ന്നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന.

ഈ ​വി​ഷ​യ​ത്തി​ൽ മൊ​ഴി ന​ൽ​കാ​ൻ രാ​ഹു​ലി​ന് വ്യാ​ഴാ​ഴ്ച നോ​ട്ടീ​സ് അ‍​യ​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ൽ പൊ​തു​സ​മൂ​ഹ​ത്തോ​ട് സം​സാ​രി​ക്ക​വെ, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തെ ലൈം​ഗി​കാ​തി​ക്ര​മ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ നി​ര​വ​ധി സ്ത്രീ​ക​ൾ ത​ന്നെ സ​മീ​പി​ച്ച​താ​യാ​ണ് രാ​ഹു​ൽ അ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്.
More in Latest News :